മാവേലിക്കരയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ മന്ത്രിതല തീരുമാനം

മാവേലിക്കര: ടൗണിലെയും സമീപ പ്രദേശങ്ങളിലെയും ശുദ്ധജല വിതരണത്തിലെ തടസ്സങ്ങൾ പരിഹരിക്കാൻ മന്ത്രി റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. എം. എസ്. അരുൺകുമാർ എം.എൽ.എ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി യോഗം വിളിച്ചത്. പുതിയ ജല ശുദ്ധീകരണ പ്ലാന്‍റ്​ സ്ഥാപിക്കാനും പഴയ ആസ്ബറ്റോസ് പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ ഇടാനും തീരുമാനിച്ചു. തഴക്കര, ചെട്ടികുളങ്ങര പഞ്ചായത്തുകൾക്ക് കൂടി പ്രയോജനം ചെയ്യുന്ന രീതിയിലായിരിക്കും ശുദ്ധീകരണ പ്ലാന്‍റ്​ സ്ഥാപിക്കുക. തഴക്കര കന്നിമേൽ കുടിവെള്ള പദ്ധതി 19ന് ടെൻഡർ ചെയ്യും. പൂർണമായും പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ചാണ് കന്നിമേൽ പദ്ധതി നടപ്പാക്കുന്നത്. മാവേലിക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ജലജീവൻ മിഷൻ പദ്ധതികളും പാറ്റൂർ, കുറത്തികാട്, വള്ളികുന്നം പദ്ധതികളും യോഗം വിലയിരുത്തി. നിയമസഭ മന്ദിരത്തിൽ മന്ത്രിയുടെ ചേംബറിൽ കൂടിയ യോഗത്തിൽ എം.എൽ.എയെക്കൂടാതെ ജല അതോറിറ്റി ടെക്നിക്കൽ അംഗം ജി. ശ്രീകുമാർ, ചീഫ് എൻജിനീയർ ടി.എസ്. സുധീർ, മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.