സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ഇന്ന്

പൂച്ചാക്കൽ: പാണാവള്ളി ശ്രീകണ്ഠേശ്വരം എസ്.എൻ.ഡി.എസ്.വൈ യു.പി സ്കൂളിൽ നിർമാണം പൂർത്തിയായ സ്കൂൾ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് 1.30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുമെന്ന്​ സ്കൂൾ മാനേജർ എസ്. രാജേഷ്, പ്രഥമാധ്യാപിക ബി. ബീന, പി.ടി.എ പ്രസിഡന്‍റ്​ എം.കെ. അനിൽകുമാർ, കെഎം. ഷീജ എന്നിവർ അറിയിച്ചു. രാജ്യസഭ എം.പി എ.കെ. ആന്റണിയുടെ പ്രാദേശിക വികസന ഫണ്ടിൽ ലഭിച്ച 27 ലക്ഷം വിനിയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. ദലീമ ജോജോ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.