കെ-റെയിൽ വിരുദ്ധജാഥ ചെങ്ങന്നൂരിൽ പര്യടനം നടത്തി

ചെങ്ങന്നൂർ: കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി സംസ്ഥാന പ്രസിഡന്റ് എം.പി. ബാബുരാജും ജനറൽ കൺവീനർ എസ്.രാജീവനും നേതൃത്വം നൽകുന്ന സംസ്ഥാന സമര ജാഥ ചെങ്ങന്നൂർ താലൂക്കിൽ പര്യടനം നടത്തി. സമാപനസമ്മേളനം മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജോയന്‍റ്​ കൺവീനർ റവ. ഡോ. ടി.ടി.സക്കറിയ ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ മധു ചെങ്ങന്നൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ്, എസ്​.യു.സി.ഐ കമ്യൂണിസ്റ്റ്​​ ജില്ല സെക്രട്ടറി എസ്. സീതിലാൽ, സമര സമിതി ജില്ല രക്ഷാധികാരി ആർ. പാർഥസാരഥി വർമ,നഗരസഭ അംഗം കെ.ഷിബുരാജൻ,വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ല പ്രസിഡന്‍റ്​ ശ്രീകല ചെങ്ങന്നൂർ, ജെയിംസ് പാണ്ടനാട്, ഫിലിപ്പ് വർഗീസ്, മിനി.കെ.ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.