അമ്പലപ്പുഴ: . ഉച്ചക്ക് 12.15നും 12.45നുമിടെ ഭക്തിസാന്ദ്ര അന്തരീക്ഷത്തിൽ കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി, പുതുമന മധുസൂദനൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. സാക്ഷിയാകാൻ നാടിന്‍റെ നാനാഭാഗത്തുനിന്ന് നൂറുകണക്കിന് ഭക്തരാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. രണ്ടാം ഉത്സവം മുതൽ ഒമ്പതാം ഉത്സവം വരെ കുളത്തിൽ വേല, തിരുമുമ്പിൽ വേല എന്നിവ നടക്കും. രണ്ടാം ഉത്സവദിനമായ ശനിയാഴ്ച രാത്രി 10ന് അമ്പലപ്പുഴ കരക്കാരുടെ ഗണപതിക്കോലം എഴുന്നള്ളിപ്പും പടയണിയും നടക്കും. ഞായറാഴ്ച രാത്രി കരൂർ കരക്കാരുടെ ഇരട്ട ഗരുഡനും പടയണിയും ഉണ്ട്. ഏഴാം ഉത്സവദിനമായ 26ന് തകഴി ക്ഷേത്രത്തിൽനിന്ന് എത്തുന്ന കുടവരവിന് സ്വീകരണം നൽകും. ഒമ്പതാം ഉത്സവദിനത്തിൽ ചരിത്രപ്രസിദ്ധമായ നാടകശാല സദ്യ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ നടക്കും. വൈകീട്ട് അമ്പനാട്ട് പണിക്കന്‍റെ വരവും രാത്രി 12ന് പള്ളിവേട്ടയും നടക്കും. 27ന് വൈകീട്ട് ക്ഷേത്രത്തിൽനിന്ന് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിലേക്ക് ആറാട്ട് പുറപ്പെടും. ഇവിടെനിന്ന് രാത്രി 8.30ന് ആറാട്ട് തിരിച്ചെഴുന്നള്ളും. Photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.