കെ-റെയിൽ വിരുദ്ധ സംസ്ഥാന ജാഥക്ക്​ സ്വീകരണം

ചെങ്ങന്നൂർ: കെ-റെയിൽ വിരുദ്ധ സംസ്ഥാനതല സമരജാഥയുടെ 17-ാം ദിവസം ചെങ്ങന്നൂരിലെത്തി. വെണ്മണിയിൽ കല്യാത്ര കവലയിൽ ജനകീയ പ്രതിരോധ സമിതി ജില്ല വൈസ് പ്രസിഡന്‍റ്​ ബി. ദിലീപൻ ഉദ്ഘാടനം ചെയ്തു. കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല വൈസ് പ്രസിഡന്‍റ്​ എൻ.ആർ. ശ്രീധരൻപിള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ അംഗം അജിത മോഹൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ അഡ്വ. ജോർജ് തോമസ്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റ്​ പ്രമോദ് കാരയ്ക്കാട്, എസ്.യു.സി.ഐ ജില്ല കമ്മിറ്റി അംഗം കെ.ജെ. ഷീല, വെൽഫെയർ പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറി പി.ടി. വസന്തകുമാർ, സമിതി ജില്ല ചെയർമാൻ സന്തോഷ് പടനിലം, ജനറൽ കൺവീനർ കെ.ആർ. ഓമനക്കുട്ടൻ, മധു ചെങ്ങന്നൂർ, സിന്ധു ജയിംസ്, തോമസ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. ജാഥ ക്യാപ്റ്റൻ എം.പി. ബാബുരാജ്, വൈസ് ക്യാപ്റ്റൻ രാജീവൻ എന്നിവർ സ്വീകരണം ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.