മാവേലിക്കര: ചെക്ക് കേസിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥയെ പൊലീസ് അറസ്റ്റ് ചെയ്തു. തഴക്കര ഇറവങ്കര വൈഷ്ണവത്തിൽ കെ. ജയശ്രീയെയാണ് (51) ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയുടെ വാറന്‍റിനെത്തുടർന്ന് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമുടി ചെമ്പുപുറം മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക് ഇൻസ്പെക്ടറായ ജയശ്രീ 2021 ഫെബ്രുവരി മുതൽ അവധിയിലാണ്. ഏഴ് ലക്ഷം രൂപയുടെ ചെക്ക് നൽകി കബളിപ്പിച്ചെന്ന കേസിൽ വെൺമണി സ്വദേശി നൽകിയ പരാതിയിലാണ് വാറന്‍റ് പുറപ്പെടുവിച്ചത്. ജയശ്രീ വാത്തികുളം മൃഗാശുപത്രിയിൽ ജോലി ചെയ്യവേ 25 ക്ഷീരകർഷകരിൽനിന്ന് പണം കബളിപ്പിച്ചതിന് കുറത്തികാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.