ഹൈദരലി തങ്ങൾ അനുസ്​മരണം

തുറവൂർ: വിനയം കൈമുതലാക്കിയ മഹാനായിരുന്നു പാണക്കാട് ഹൈദരലി തങ്ങളെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല ഉപാധ്യക്ഷൻ നിസാമുദ്ദീൻ ഫൈസി പറഞ്ഞു. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ചന്തിരൂർ റേഞ്ചി‍ൻെറ ആഭിമുഖ്യത്തിൽ കുത്തിയതോട് ദാറുൽ ഉലൂം മദ്റസ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഞ്ച്​ പ്രസിഡന്‍റ്​ സുലൈമാൻ ദാരിമി അധ്യക്ഷത വഹിച്ചു. റേഞ്ച്​ യോഗം കുത്തിയതോട് മഹല്ല്​ സെക്രട്ടറി അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്​തു. സീതിക്കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. ജമാഅത്ത് കൗൺസിൽ താലൂക്ക് വർക്കിങ് പ്രസിഡന്‍റ്​ സി.എം. അബ്ദുസ്സലാം, തേവർവട്ടം മഹല്ല്​ സെക്രട്ടറി സിയാദ്, മുസ്​ലിം ലീഗ് അരൂർ നിയോജക മണ്ഡലം പ്രസിഡന്‍റ്​ പി.കെ. ഫസലുദ്ദീൻ, സെയ്ഫുല്ല ഇർഫാനി തങ്ങൾ, ത്വാഹാ മദനി, ഷാഫി ഫൈസി എന്നിവർ സംസാരിച്ചു. റേഞ്ച്​ സെക്രട്ടറി കെ.എ. ബഷീർ മൗലവി സ്വാഗതവും ഷറഫുദ്ദീൻ ഫാളിലി നന്ദിയും പറഞ്ഞു. പടം: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ചന്തിരൂർ റേഞ്ച്​ കുത്തിയതോട്ട്​ സംഘടിപ്പിച്ച ഹൈദരലി തങ്ങൾ അനുസ്മരണ സമ്മേളനം നിസാമുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.