അരൂർ: അരൂർ മണ്ഡലത്തിൽ ബജറ്റ് വികസന മുന്നേറ്റമുണ്ടാക്കുമെന്ന് ദലീമ എം.എൽ.എ അവകാശപ്പെട്ടു. ടോക്കൺ പ്രോവിഷൻ ഉൾപ്പെടെ 300 കോടിയിലധികം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചെന്ന് ദലീമ പറഞ്ഞു. വർഷങ്ങളായി ആവശ്യപ്പെടുന്ന കുത്തിയതോട് മിനി സിവിൽ സ്റ്റേഷൻ പദ്ധതി നടപ്പാക്കുന്നതിന് 10 കോടി, അരൂർ മണ്ഡലത്തിലെ തീരപ്രദേശങ്ങളിലെ വെള്ളപ്പൊക്ക ഭീക്ഷണി ഒഴിവാക്കുന്നതിന് 33 കോടി, അരൂർ കെൽട്രോൺ കൺട്രോൾസിൻെറ പുനരുദ്ധാരണത്തിന് 15 കോടി എന്നിവ ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. അരൂർ മണ്ഡലത്തിലെ തീരപ്രദേശങ്ങളെ മണ്ണൊലിപ്പിൽനിന്ന് കാലാവസ്ഥാ വ്യതിയാനങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് 100 കോടിയും വകയിരുത്തിയിട്ടുണ്ട്. പള്ളിപ്പുറത്തെ ഫുഡ് പ്രോസസ്സിങ് പാർക്ക്, ഐ.ടി ഇടനാഴി ഇവയാണ് ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന പദ്ധതികൾ. ടോക്കൺ പ്രോവിഷൻ കിട്ടിയ പദ്ധതികൾ എസ്റ്റിമേറ്റും പ്ലാനും തയാറാക്കി അതത് ഡിപ്പാർട്ട്മൻെറുകളിൽനിന്ന് ഭരണാനുമതി ലഭിക്കുന്നതിനു വേണ്ടിയുള്ള ഇടപെടൽ നടത്തുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.