ചത്തിയറയിൽ അനധികൃത മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു

ചാരുംമൂട്: താമരക്കുളം പഞ്ചായത്തിൽ . ചത്തിയറ ക്ഷേത്രത്തിനുസമീപത്തെ പുരയിടത്തിൽനിന്ന് മണ്ണെടുക്കാനുള്ള ശ്രമമാണ്​ നടന്നത്. രണ്ട് എക്സ്കവറ്റർ ഇരുപതിലധികം ടിപ്പറുകളുമായാണ് മണ്ണെടുക്കാനെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. നൂറനാട് പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ തിരിച്ചയച്ചതോടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്. രൂക്ഷ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്. ഒരേക്കർ വസ്തുവിൽ വീട് വെക്കുന്ന ആവശ്യത്തിന്​ ഒരുവർഷം മുമ്പ് കോടതി ഉത്തരവും പഞ്ചായത്ത് പെർമിറ്റുമായി വന്ന് വില്ലേജ് അധികൃതർ വീടിന് അളന്നു നൽകിയിരുന്നു. എന്നാൽ, ഇതിൽ കൂടുതൽ സ്ഥലത്തുനിന്ന്​ മണ്ണെടുത്തിരുന്നതായി നാട്ടുകാർ പറഞ്ഞു. അന്ന് നാട്ടുകാർ പ്രതിഷേധവുമായെത്തിയതോടെ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകുകയും മണ്ണെടുപ്പ് നിർത്തിവെക്കുകയും ചെയ്തിരുന്ന സ്ഥലത്താണ് കഴിഞ്ഞ ദിവസം വീണ്ടും പ്രവൃത്തി നടത്താൻ ശ്രമിച്ചത്​. ഫോട്ടോ: ചത്തിയറയിൽ മണ്ണെടുത്തുകൊണ്ടിരുന്ന സ്ഥലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.