വടുതല: പുതിയ തലമുറയെ വിപത്തിലേക്കെത്തിക്കുന്ന ലഹരി വ്യാപനവും, സോഷ്യൽ മീഡിയയിലെ അരാജകത്വങ്ങൾക്കുമെതിരെ കെ.എൻ.എം നദുവത്ത് നഗർ മണ്ഡലം കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് മഹല്ല് പ്രസിഡന്‍റ് പി.എ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. അൽമനാർ ഖുർആനിക് പ്രീസ്കൂൾ വിദ്യാർഥികൾക്കുള്ള സമ്മാന വിതരണം മഹല്ല് ട്രഷറർ എസ്.കെ. റഹ്മത്തുള്ള നടത്തി. കെ.എ.എം. അക്ബർ മൗലവി അധ്യക്ഷത വഹിച്ചു. അഹമ്മദ് അനസ് മൗലവി, നൗഷാദ് ഉപ്പട, സുലൈമാൻ സ്വബാഹി, അബ്ദുൽ വഹാബ് സ്വലാഹി, കെ.എം. മുഹമ്മദ്, പി.കെ. അബ്ദുൽ ഖാദർ, നിഷാദ് അബ്ദുൽകരീം, അൽ അമീൻ സ്വലാഹി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: ഇസ്‌ലാഹി കുടുംബസംഗമം കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് മഹല്ല് പ്രസിഡന്‍റ് പി.എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.