ആലപ്പുഴ: ജനറൽ ആശുപത്രിയിലെ ഏഴുനിലകളുള്ള ഒ.പി സമുച്ചയത്തിന്‍റെ നിർമാണം അന്തിമഘട്ടത്തിൽ. ജൂലൈയിൽ ഒ.പി സമുച്ചയം രോഗികൾക്കായി തുറന്നുകൊടുക്കാൻ കഴിയും വിധമാണ് പണി പുരോഗമിക്കുന്നത്. ഒ.പിയിലെത്തുന്ന രോഗികൾക്കെല്ലാം ഇരിക്കാൻ സൗകര്യമുണ്ടാകും. നിലവിൽ പഴയ കെട്ടിടങ്ങളിൽ പല ഭാഗങ്ങളിലായാണ് വിവിധ വിഭാഗങ്ങളുടെ ഒ.പി പ്രവർത്തിക്കുന്നത്. പലയിടത്തും ഇരിപ്പിടമില്ല. രോഗികൾ തിങ്ങിഞെരുങ്ങിയാണ് ഡോക്ടറെ കാണാൻ കാത്തുനിൽക്കേണ്ടത്. പുതിയ കെട്ടിടം വരുന്നതോടെ വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങളെല്ലാം ഒരു കുടക്കീഴിലാകും. മുകൾനിലയിലെ ഒ.പിയിലെത്താൻ ലിഫ്റ്റ് സൗകര്യവും ഉണ്ടാകും. നിലവിലെ ഒ.പി കെട്ടിടങ്ങൾ നവീകരിച്ച് കൂടുതൽപേർക്ക് കിടത്തിച്ചികിത്സ ലഭ്യമാക്കുന്നതും പരിഗണനയിലുണ്ട്. 400പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണ് ജനറൽ ആശുപത്രിക്ക് ഇപ്പോഴുള്ളത്. ഇത് 500ലേറെയായി ഉയർത്താൻ കഴിഞ്ഞേക്കും. ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റിയാക്കി ഉയർത്താനുള്ള പദ്ധതി നേരത്തേ പരിഗണിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല. പുതിയ സമുച്ചയം പൂർത്തിയാകുന്നതോടെ സൂപ്പർ സ്പെഷാലിറ്റിയാക്കാനുള്ള ശ്രമങ്ങളിലും പ്രതീക്ഷയുണ്ട്. കിഫ്ബി സഹായത്തോടെ 117 കോടി ചെലവിലാണ് പുതിയ ഒ.പി സമുച്ചയം പൂർത്തിയാക്കുന്നത്. 2020 ഫെബ്രുവരി ഒമ്പതിനാണ് നിർമാണം ആരംഭിച്ചത്. ജനറൽ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സക്ക് കൂടുതൽ സൗകര്യമൊരുങ്ങും. പുതുതായി അനുവദിച്ച കാത്ത് ലാബ് സജ്ജമാക്കാനുള്ള കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. കാത്ത് ലാബിന്‍റെ സുഗമമായ പ്രവർത്തനത്തിന് രണ്ടുകോടി ചെലവിൽ വൈദ്യുതി സബ്സ്റ്റേഷനും തയാറായിവരുകയാണ്. ഇത് പ്രവർത്തനക്ഷമമാകുന്നതോടെ കാത്ത് ലാബിലേക്ക് യന്ത്രങ്ങൾ ലഭ്യമാക്കും. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയെയാണ് ഹൃദ്രോഗികൾ ആശ്രയിക്കുന്നത്. APL GENERAL HOSPITAL പണിപൂർത്തിയായി വരുന്ന ആലപ്പുഴ ജനറൽ ആശുപത്രി ഒ.പി സമുച്ചയം സി.ഐ.ടി.യു-ബി.എം.എസ് തർക്കം; കൊയ്തെടുത്ത നെല്ല് പാടത്തുകിടന്നത് നാല് ദിവസം * മുട്ടുമടക്കിയത് കർഷകർ സംഘടിച്ചതോടെ ആലപ്പുഴ: സി.ഐ.ടി.യു, ബി.എം.എസ് യൂനിയനുകൾ തമ്മിലെ തർക്കത്തെത്തുടർന്ന് കൊയ്ത നെല്ല് പാടത്തുകിടന്നത് നാലുദിവസം. കർഷകർ നേരിട്ട് ചുമടെടുക്കാൻ തീരുമാനിക്കുകയും സംരക്ഷണം നൽകാൻ പൊലീസിന് കലക്ടർ നിർദേശം നൽകുകയും ചെയ്തതോടെ യൂനിയനുകൾ മുട്ടുമടക്കി. ഇതോടെ തകഴി കൃഷിഭവൻ പരിധിയിലെ പോളേപ്പാടത്ത് നെല്ല് നീക്കം സാധ്യമായി. ഇരു യൂനിയനുകളിലെ തൊഴിലാളികൾ തമ്മിലെ തർക്കത്തിൽ ഒരുകോടി രൂപയുടെ നെല്ലാണ് പാടത്തുകിടന്നത്. സി.ഐ.ടി.യുക്കാർ കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തിയതിനെ ചൊല്ലിയാണ് നാലുദിവസംമുമ്പ് തർക്കം തുടങ്ങിയത്. അധികമായെത്തിയ തൊഴിലാളികളെ ഉൾപ്പെടുത്താൻ ബി.എം.എസുകാർ തയാറായില്ല. ഒത്തുതീർപ്പിന് കർഷകർ ശ്രമിച്ചിട്ടും പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. 135 ഏക്കർവരുന്ന പാടത്ത് മൂന്നുദിവസംകൊണ്ട് കൊയ്ത്ത് പൂർത്തിയായി നെല്ലെടുക്കാൻ മില്ലുകാരെത്തിയിട്ടും ചുമടെടുക്കാൻ തൊഴിലാളികൾ തയറാകാത്തതിനാൽ കർഷകർ ആശങ്കയിലായിരുന്നു. കഴിഞ്ഞദിവസം പാടശേഖരസമിതി യോഗം ചേർന്ന് പ്രശ്‌നം ചർച്ച ചെയ്തു. യോഗത്തിൽ പങ്കെടുത്ത 54 പേരും നെല്ല് സ്വയം എടുക്കാമെന്ന് തീരുമാനിച്ചു. സംരക്ഷണം നൽകാൻ കലക്ടർ ഉത്തരവിറക്കി. ഇതിന്‍റെ പകർപ്പുമായി പാടശേഖരസമിതി സെക്രട്ടറി തങ്കച്ചൻ പാട്ടത്തിൽച്ചിറ യൂനിയൻ ഭാരവാഹികളെ കണ്ട് നിലപാട് വ്യക്തമാക്കി. ഇതോടെ തർക്കം മാറ്റിവെച്ച് നെല്ല് നീക്കാൻ യൂനിയനുകൾ സംയുക്തമായി തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.