എ.സി റോഡ് നവീകരണം: നട്ടുച്ചക്ക്​ പണിയെടുപ്പിക്കുന്നത് നിര്‍ത്തണമെന്ന് നിര്‍ദേശം

കുട്ടനാട്: എ.സി റോഡ് നവീകരണ ഭാഗമായി നട്ടുച്ചക്ക്​ തൊഴിലാളികളെകൊണ്ട് പണിയെടുപ്പിക്കുന്നത് നിര്‍ത്തണമെന്ന് നിര്‍ദേശം. ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് നിര്‍മാണകരാര്‍ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍ദേശം നല്‍കിയത്. കൊടുംചൂടിലും ഇളവ് നല്‍കാതെ തൊഴിലാളികളെകൊണ്ട് പണിയെടുപ്പിക്കുന്നെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. അന്തർ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് നട്ടുച്ചക്കും റോഡില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായതായി അധികൃതര്‍ പറഞ്ഞു. നട്ടുച്ചക്ക്​ വെയിലത്ത് തൊഴിലാളികള്‍ പണിയെടുക്കാന്‍ ഉണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു. സാധാരണ വെയിലിനെ ചെറുക്കാന്‍ പടുതയോ പൂന്തോട്ടത്തില്‍ കെട്ടുന്ന വലയോ കെട്ടിയിട്ട് അതിന് ചുവട്ടിലാണ് പണി നടക്കുക. ആലപ്പുഴ ഭാഗത്ത് വീഴ്ച സംഭവിച്ചത് പരിശോധിക്കും. ചുരുങ്ങിയ കാലയളവിനുള്ളില്‍ റോഡ് പൂര്‍ത്തിയാക്കണമെങ്കില്‍ വേനല്‍ക്കാലത്ത് പരമാവധി സമയം പണി നടക്കണം. മഴക്കാലത്ത് അപ്രതീക്ഷിതമായി പണിക്ക് തടസ്സം ഉണ്ടാകും. അതുകൊണ്ട് വെയിലിനെ ചെറുക്കാന്‍ ഉപായങ്ങള്‍ സ്വീകരിച്ച് ഉച്ചക്കും പണി തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. apl labour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.