മംഗലം സ്കൂളിൽ സ്​പോർട്സ് ക്ലബിന് തുടക്കം

ആറാട്ടുപുഴ: കായിക രംഗത്ത് മികവുറ്റ കുട്ടികളെ കണ്ടെത്തുന്നതിനും അവരെ ശാസ്ത്രീയ പരിശീലനത്തിലൂടെ വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ട് മംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സ്​പോർട്സ് ക്ലബിന് തുടക്കം കുറിച്ചു. ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു. ജില്ല ഹോക്കി അസോസിയേഷൻ അനുവദിച്ച ഹോക്കി സ്റ്റിക്കിന്റെ വിതരണവും സ്കൂൾ ഫുഡ്ബാൾ ജേഴ്സി പ്രകാശനവും ചടങ്ങിൽ നടന്നു. എസ്.എം.സി ചെയർമാൻ കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ല ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, കേരള ഹോക്കി അസോസിയേഷൻ ട്രഷറർ സി.ടി. സോജി, തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ മഞ്ചുദാസ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം എസ്. അജിത, എൽ. മൻസൂർ, പ്രസീത സുധീർ, പുഷ്പകുമാരി, അബ്ദുൽ ഷം‌ലാദ്, എം. ആനന്ദൻ, കെ. രാമചന്ദ്രൻ, ഡി. കാശിനാഥൻ, സ്മിത രാജേഷ് എന്നിവർ സംസാരിച്ചു. മംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് ക്ലബിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.