ചേര്‍ത്തല: സങ്കീർണമായ പ്രശ്നങ്ങളുമായി എത്തുന്ന സാധാരണ ജനങ്ങൾക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബഹുജന സേവന കേന്ദ്രമായി എം.എൽ.എ ഓഫിസ് മാറുമെന്ന് നിയമസഭ സ്പീക്കർ എം.ബി. രാജേഷ്. കൃഷിമന്ത്രി പി. പ്രസാദിന്റെ ചേര്‍ത്തല നിയോജക മണ്ഡലം ക്യാമ്പ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. നഗരത്തില്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനു സമീപം ഗാന്ധിബസാര്‍ വ്യാപാര സമുച്ചയത്തിലാണ് ഓഫിസ് തുറന്നത്. www.nammudecherthala.com എന്ന സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനോദ്ഘാടനം സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ നിർവഹിച്ചു. എ.എം. ആരിഫ് എം.പി, കെ. പ്രസാദ്, നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ, ഐസക് മാടവന, കെ. രാജപ്പൻ നായർ, വിജി മോഹനൻ, സൂര്യ ദാസ്, വി.ടി. രഘുനാഥ്, ശശിധരപ്പണിക്കർ, എം.വി. രാമചന്ദ്രൻ, മാത്യു കടവൻ, എം.പി. ബദറുദ്ദീൻ, ജോർജ് കോയിക്കര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.