ഹഷീഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ

ചേർത്തല: ഹഷീഷ് ഓയിലുമായി കുമ്പളങ്ങി സ്വദേശികളായ രണ്ട് യുവാക്കളെ അർത്തുങ്കൽ പൊലീസ് പിടികൂടി. കുമ്പളങ്ങി പുളിയക്കൽ ജോസഫ് ഷാൻജിൻ (22), ബാവക്കാട്ട് റിതിക് (22) എന്നിവരെയാണ് പിടികൂടിയത്. മാരകശേഷിയുള്ള മയക്കുമരുന്നായ ഹഷീഷ് ഓയിൽ 110 ഗ്രാം 56 ചെറു ബോട്ടിലിലാക്കി ഇവർ സഞ്ചരിച്ച ബൈക്കി‍ൻെറ ടൂൾ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്. എറണാകുളത്തുനിന്ന്​ ബൈക്കിൽ ചേർത്തല, അർത്തുങ്കൽ ഭാഗത്ത് ചെറുകിട വിൽപനക്ക്​ കൊണ്ടുവന്നതാണെന്ന്​ പൊലീസ് പറഞ്ഞു. ഒരുകുപ്പിക്ക് 7000 മുതൽ 10,000 രൂപ വിലപറഞ്ഞുറപ്പിച്ച് കൊണ്ടുവന്നതാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. അർത്തുങ്കൽ സി.ഐ പി.ജി. മധു, എസ്.ഐ ബസന്ത്, എ.എസ്.ഐ സത്യപ്രസാദ്, സി.പി.ഒ സിബി, ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സേവ്യർ , അനൂപ്, ജിതിൻ, ഗിരീഷ്, അബിൻ കുമാർ എന്നിവർ പരിശോധനസംഘത്തിലുണ്ടായിരുന്നു. (ചിത്രം... പിടിയിലായ ജോസഫ് ഷാൻജിൻ, റിതിക് എന്നിവർ) apl hashish crl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.