നിർത്തിയിട്ട സ്വകാര്യബസിൽ കാറിടിച്ച് നാലുപേർക്ക് പരിക്ക്

അമ്പലപ്പുഴ: ബസ്​ സ്​റ്റോപ്പിൽ നിർത്തിയിരുന്ന സ്വകാര്യബസിൽ കാറിടിച്ച് നാലുപേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന തുറവൂർ പറയകാട് പാണ്ഡ്യം പറമ്പിൽ ജോജി (46), മാതാവ് മേരി (76), ഭാര്യ മേരി മാർഗരറ്റ് (42), സഹോദരി ലൈജ (50) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാതയിൽ കുറവൻതോട് ജങ്​ഷനില്‍ വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. മേരിയെ പരിശോധനക്ക്​ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടം. ആലപ്പുഴയിലേക്ക് പോയ സ്വകാര്യബസ് ജങ്​ഷനിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടെ തെ​ക്കോട്ട്​ പോയ കാർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറി‍ൻെറ മുൻഭാഗം പൂർണമായി തകർന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നപ്ര പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. (ചിത്രം....സ്വകാര്യബസില്‍ കാറിടിച്ച നിലയില്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.