ആലപ്പുഴ: വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടില്‍നിന്ന് . ആളപായമില്ല. ആലപ്പുഴ മുനിസിപ്പാലിറ്റി തത്തംപള്ളി വാർഡിൽ കാപ്പിൽവീട്ടില്‍ മാത്യു ജോസഫിന്‍റെ വീട്ടിലാണ് തീപിടിച്ചത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടിലെ എ.സിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലം ഒന്നാം നിലയിലെ മുറിയിൽ തീപടരുകയും എ.സി, ടി.വി, രണ്ട് കട്ടിൽ, ഒരു അലമാര, കമ്പ്യൂട്ടർ എന്നിവ കത്തിനശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിൽനിന്ന് എ.എസ്.ടി ഒ.ആര്‍. ഗിരീഷിന്‍റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ സി.പി. ഓമനക്കുട്ടൻ, എഫ്.ആര്‍.ഒമാരായ ആര്‍. രഞ്ജിത് കുമാർ, ശശി അഭിലാഷ്, പി.ആര്‍. രതീഷ്, പി.എഫ്. ലോറൻസ്, കെ.ആര്‍. അനീഷ്, എഫ്.ആര്‍.ഒ.ഡിമാരായ കെ.എസ്. ആന്‍റണി, എം.പി. പ്രമോദ് എന്നിവരടങ്ങുന്ന സംഘമെത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.