സുരക്ഷ ജീവനക്കാരുടെ കാക്കി യൂനിഫോം ഒഴിവാക്കാന്‍ ഉത്തരവ്

-ദുരുപയോഗം ചെയ്യുന്നതായ പരാതി ഉയര്‍ന്നിരുന്നു അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ . പൊതുപ്രവര്‍ത്തകരായ അബ്ദുൽ ജബ്ബാർ പനച്ചുവട്, നസീർ താഴ്ചയില്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് നിർദേശം. ജില്ല പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ് കുമാര്‍ നടപടിക്കായി സി.ഐ ദ്വിജേഷിന് നിർദേശം നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സജി ജോര്‍ജ് പുളിക്കന് നടപടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ പൊലീസ് കത്ത് നല്‍കി. പൊലീസ് യൂനിഫോം എന്നു തോന്നിപ്പിക്കുന്ന കാക്കി വസ്ത്രം ദുരുപയോഗം ചെയ്യുന്നതായ നിരവധി പരാതികള്‍ ഉയര്‍ന്നതോടെയാണ് ഡി.ജി.പി ഈ ഉത്തരവിറക്കിയത്. ദി പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസ് (റഗുലേഷൻ) ആക്ട് 2005 സെക്​ഷൻ 21 പ്രകാരം ഇത് കുറ്റകരമാണെന്ന്​ ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു. കാക്കി യൂനിഫോം ധരിച്ചാൽ ശിക്ഷ നടപടി കൈക്കൊള്ളുമെന്നും ഡി.ജി.പി വ്യക്തമാക്കിയിരുന്നു. ഉത്തരവിന്‍റെ പകർപ്പ് എല്ലാ ജില്ല പൊലീസ് മേധാവികൾക്കും കൈമാറിയിരുന്നു. എന്നാൽ, ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ സുരക്ഷ ജീവനക്കാർ കാക്കി യൂനിഫോം മാറ്റാന്‍ തയാറായില്ല. ഏതാനും വർഷം മുമ്പ്​ ഇവിടത്തെ സുരക്ഷാ ജീവനക്കാർക്ക് നീല യൂനിഫോമാണ് ഉണ്ടായിരുന്നത്. പിന്നീട് ജീവനക്കാരുടെ ആവശ്യത്തെത്തുടർന്ന് മുൻ സൂപ്രണ്ടാണ് കാക്കി യൂനിഫോം ധരിക്കാൻ അനുമതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.