തണൽമരം നശിപ്പിക്കുന്നതിൽ പ്രതിഷേധം

ചാരുംമൂട്: കെ.പി റോഡിൽ ചാരുംമൂട് ജങ്ഷന് പടിഞ്ഞാറുവശം കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന തണൽ മരത്തിന്‍റെ ചുവട്ടിൽ സമീപത്തെ കടകളിൽനിന്ന്​ മാലിന്യം കൂട്ടിയിട്ട് കത്തിച്ച് നശിപ്പിക്കുന്നതിൽ കേരള പ്രദേശ് ഗാന്ധിദർശൻ ഹരിതവേദി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ ചുനക്കര ജനാർദനൻ നായർ ഉദ്ഘാടനം ചെയ്തു. ഹരിതവേദി നിയോജക മണ്ഡലം ചെയർമാൻ രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ഹരിതവേദി ജില്ല ചെയർമാൻ നോവൽ രാജ് മുഖ്യപ്രഭാഷണം നടത്തി. മരം ഒരു വരമാണെന്ന സന്ദേശം ഗാന്ധിദർശൻ വേദി മാവേലിക്കര നിയോജക മണ്ഡലം ചെയർമാൻ ചാരുംമൂട് ഷംസുദ്ദീൻ നൽകി. ഡി. വിശ്വംഭരൻ, അനില തോമസ്, ലീന ശിവൻകുട്ടി, വി.യു. ഷംസുദ്ദീൻ, മുട്ടത്തെത്ത് ഷഫീക്ക്, ഷാജഹാൻ, ഫാജിദ ഷാജി തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: തണൽമരത്തിന്‍റെ ചുവട്ടിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ച് നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് ഗാന്ധി ദർശൻ ഹരിതവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം പരിസ്ഥിതി പ്രവർത്തകൻ ചുനക്കര ജനാർദനൻ നായർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.