മാന്നാർ: വെള്ളാപ്പള്ളി നടേശന്‍റെ ധന്യസാരഥ്യത്തിന്റെ രജത ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി വനിതസംഘം മാന്നാർ യൂനിയന്‍റെ വനിത ദിനാചരണം എസ്.എൻ ട്രസ്റ്റ് ബോർഡ് എക്സിക്യൂട്ടിവ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. ശശികല രഘുനാഥ് അധ്യക്ഷത വഹിച്ചു . ശ്രീനാരായണ ധർമപ്രചാരകക്കുള്ള പ്രഥമ പപ്പമ്മ പുരസ്കാരം രമേശ് ചെന്നിത്തല എം.എൽ.എ പ്രീതി നടേശന് സമർപ്പിച്ചു. വനിതസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്‍റ് ഷീബ, ഡോ.എം.പി. വിജയകുമാർ, ഹരിലാൽ ഉളുന്തി, ദയകുമാർ ചെന്നിത്തല, നുന്നുപ്രകാശ്, ഹരിപാലമൂട്ടിൽ, അനിത സദാനന്ദൻ, പ്രവദ രാജപ്പൻ, ലേഖ വിജയകുമാർ, ചന്ദ്രിക റെജി, അജി മുരളി, സതീശൻ മുന്നേത്ത്, സുകു കാരാഞ്ചേരിൽ, ദേവിക സൂരജ്, കൺവീനർ ഗോപിക എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.