മാവേലിക്കര: കെ.എസ്.എസ്.പി.യു മാവേലിക്കര ടൗൺ കമ്മിറ്റി സംഘടിപ്പിച്ച നഗരസഭ വൈസ് ചെയർപേഴ്സൻ ലളിത രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വനിത ഫോറം കൺവീനർ പി.എസ്. ഗ്രേസി അധ്യക്ഷത വഹിച്ചു. ടൗൺ വൈസ് പ്രസിഡന്‍റുമാരായ കെ.പി. വിദ്യാധരൻ ഉണ്ണിത്താൻ, പി.കെ. സഹദേവൻ, സെക്രട്ടറി പി.കെ. മോഹൻദാസ്, പ്രഫ. ആർ.ആർ.സി. വർമ, മേഴ്‌സി മാത്യു, പി.ജി. രമ, മണിയമ്മ, അംബികാദേവി, കെ. ശാന്താദേവി, ദേവയാനി അന്തർജനം തുടങ്ങിയവർ സംസാരിച്ചു. ചാരുംമൂട്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റിയുടെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം ടി.കെ. തുളസിബായി അധ്യക്ഷത വഹിച്ചു. അംഗങ്ങളിൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട താമരക്കുളം ഗ്രാമപഞ്ചായത്ത് അംഗം എ. ആത്തുക്ക ബീവി, ചുനക്കര ഗ്രാമപഞ്ചായത്ത് അംഗം ജയലക്ഷ്മി ശ്രീകുമാർ എന്നിവരെ ജില്ല പ്രസിഡന്‍റ് എൻ. സുന്ദരേശൻ മെമന്‍റൊ നൽകി സ്വീകരിച്ചു. ബ്ലോക്ക് ജോയന്‍റ് സെക്രട്ടറി കെ. തുളസിയമ്മ, ടി.എ. വിജയകുമാരി അന്തർജനം, ജെ.എസ്. ഇന്ദിരാമ്മ, കെ. ജാനകി, കെ. സരസ്വതി, ടി. സതീദേവി, പി. പത്മജ, കെ. ശാന്തമ്മ, കെ. സരസമ്മ, ബ്ലോക്ക് സെക്രട്ടറി എം. ജോഷ്വ, ജില്ല കമ്മിറ്റി അംഗം ആർ. പത്മാധരൻ നായർ, ബ്ലോക്ക് ട്രഷറർ കെ.ജി. മാധവൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. Photo കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രജനി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.