മാവേലിക്കര: വെണ്മണിയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകക്കേസിൽ പ്രതികളെ കുടുക്കിയത് പഴുതടച്ച അന്വേഷണം. 2019 നവംബർ 11നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. നാട്ടുകാർ അടുത്ത ദിവസം പരിശോധന നടത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പൊലീസ് സംശയം തോന്നിയവരെ ഇടവേളയില്ലാത്ത ചോദ്യം ചെയ്തതിലൂടെയാണ് പ്രതികളിലേക്ക് എത്തിയത്. വീട്ടിൽ അന്തർസംസ്ഥാന തൊഴിലാളികൾ എത്തിയിരുന്നു എന്ന വിവരമാണ് തുമ്പായത്. സി.സി. ടി.വി ദൃശ്യങ്ങളും ഫോൺ കാളുകളും പിന്തുടർന്നാണ് പ്രതികളിലേക്കെത്തിയത്. കൊലപാതകശേഷം കോടുകുളഞ്ഞിയിലെ വാടക വീട്ടിലെത്തിയ പ്രതികൾ ഇവിടെനിന്ന് ഓട്ടോറിക്ഷയിലാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്ന് കണ്ടെത്തി. ചെന്നൈയിലെത്തി, അവിടെനിന്ന് ബംഗാളിലും തുടർന്ന് ബംഗ്ലാദേശിലേക്കും പോകാനായിരുന്നു പ്രതികളുടെ നീക്കം. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഇവർ ഒപ്പം യാത്ര ചെയ്തിരുന്നവരുടെ ഫോണിൽനിന്ന് വെൺമണിയിലെ സുഹൃത്തുക്കളെ ഇടക്കിടെ വിളിച്ചിരുന്നു. ഈ ഫോൺവിളികൾ പിന്തുടർന്ന പൊലീസ് ഇവർ ട്രെയിനിൽ സഞ്ചരിക്കുകയാണെന്ന് കണ്ടെത്തി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് വിജയവാഡയിൽ വെച്ച് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. തുടർന്ന് മാന്നാർ സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. മോഷ്ടിച്ച സ്വർണവും പണവും ഇവരിൽനിന്ന് കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികളില്ലാതിരുന്ന കൊലപാതകത്തില്‍ പ്രതികള്‍ക്ക് അര്‍ഹിച്ച ശിക്ഷ വാങ്ങി നല്‍കാന്‍ കഴിഞ്ഞത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കാരണമാണെന്ന് അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് സോളമന്‍ പറഞ്ഞു. കുറ്റകൃത്യത്തിന് തൊട്ടുമുമ്പും കുറ്റകൃത്യത്തിന് ശേഷവും പ്രതികളുടെ സാന്നിധ്യം സാക്ഷി മൊഴികളിലൂടെ കൃത്യമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. കൊലപാതകം നടന്ന വീട്ടില്‍നിന്നും കണ്ടെടുത്ത കാല്‍പാടുകള്‍ പ്രതികളുടെ കാല്‍പാടുകളുമായി സാമ്യമുള്ളവയാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തി. ഒന്നാം പ്രതിയുടെ നഖത്തില്‍നിന്ന് കൊല്ലപ്പെട്ട ചെറിയാന്റെ ഡി.എന്‍.എ കണ്ടെത്തിയതും പ്രധാന തെളിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.