അമ്പലപ്പുഴ: സർക്കാർ പഞ്ചകർമ ആയുർവേദ ആശുപത്രി സൂപ്പർ സ്പെഷാലിറ്റിയാകുമെന്ന പ്രതീക്ഷകൾ വെറുതെയാകുന്നു. കൈതവനയിലെ പഴയ വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങളിൽനിന്ന് കുറച്ചുകൂടി സൗകര്യമുള്ള തിരുവമ്പാടിയിലെ പുതിയ വാടകക്കെട്ടിടത്തിലേക്ക് മാറിയെങ്കിലും സ്വന്തംകെട്ടിടമെന്ന സ്വപ്നം പഞ്ചകർമ ആശുപത്രിക്ക് ഇന്നും അകലെത്തന്നെ. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയെന്ന ലക്ഷ്യത്തോടെ ഫണ്ട് അനുവദിച്ച് തുടങ്ങിയ കെട്ടിടം പണി പാതിവഴിയിൽ നിലച്ചിട്ട് വർഷങ്ങളായി. ആലപ്പുഴ വലിയ ചുടുകാടിനുസമീപം ആശുപത്രിക്ക് മൂന്നുനില കെട്ടിടത്തിൻെറ നിർമാണമാരംഭിച്ചത് പത്തുവർഷം മുമ്പാണ്. നിർമാണം ഇപ്പോഴും തൂണുകളിൽനിന്ന് ഉയർന്നിട്ടില്ല. 2011ലാണ് പഞ്ചകർമ ആശുപത്രിയെ മികവിൻെറ കേന്ദ്രമാക്കി ഉയർത്തി ബഹുനില കെട്ടിടം നിർമിക്കാൻ പദ്ധതി തയാറാക്കിയത്. കേന്ദ്ര ആയുഷ് മന്ത്രാലയം ഇതിനായി അഞ്ചുകോടി രൂപ അനുവദിച്ചു. നഗരസഭയുടെ 1.6 ഏക്കർ സ്ഥലമേറ്റെടുത്ത് 2012ൽ നിർമാണം തുടങ്ങി. 2015ൽ നിർമാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, കെട്ടിടത്തിനായി പണിത 125 തൂണുകളിൽ 85 എണ്ണത്തിനും ബലക്ഷയമുണ്ടെന്ന് സർക്കാറിൻെറ ധനകാര്യ സങ്കേതികവിഭാഗം കണ്ടെത്തി. അഴിമതി ആരോപണം ഉയർന്നതോടെ നിർമാണം നിർത്തിവെച്ചു. അധികൃതർ പിന്നീട് പദ്ധതിയോട് താൽപര്യം കാട്ടിയില്ല. എന്നാൽ, 2018ൽ കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോൾ 5.34 കോടിയുടെ പുനർനിർമാണാനുമതി നൽകി. അതും ഫലം കണ്ടില്ല. പുനർനിർമാണം സംബന്ധിച്ച ഫയൽ ആരോഗ്യവകുപ്പിൽ കുരുങ്ങിക്കിടക്കുകയാണ്. കൈതവനയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പഞ്ചകർമ ആശുപത്രിയിൽ സൗകര്യങ്ങളില്ലായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ശൗചാലയവും കിടത്തിച്ചികിത്സക്ക് സൗകര്യമില്ലാത്തതുമെല്ലാം പ്രശ്നമായി. ഇതോടെയാണ് കൂടുതൽ സൗകര്യമുള്ള തിരുവമ്പാടിയിലെ വാടകക്കെട്ടിടത്തിലേക്ക് കഴിഞ്ഞ ദിവസം ആശുപത്രി മാറ്റിയത്. ഇനി ഇവിടെയാണ് പഞ്ചകർമ ആശുപത്രിയുടെ പ്രവർത്തനം. APL PANCHAKARMA HOSPITAL തിരുവമ്പാടിയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച പഞ്ചകർമ ആശുപത്രി APL PANCHAKARMA HOSPITAL 1 പാതിവഴിയിൽ നിലച്ച ആശുപത്രി കെട്ടിടം വനിത ദിനാചരണം ആലപ്പുഴ: മഹിള സംഘം ജില്ല കമ്മിറ്റി സാർവദേശീയ വനിതദിനം ആചരിക്കും. ഇതോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് നാലിന് ആലപ്പുഴ കെ.എസ്.ആർ.ടി.സിക്കുസമീപം സംഘടിപ്പിക്കുന്ന പൊതുസമ്മേളനം മഹിള സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ആർ. ലതാദേവി ഉദ്ഘാടനം ചെയ്യും. വിദ്വേഷത്തെ തുടച്ചുനീക്കുക, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഉയർത്തിപ്പിടിക്കുക എന്ന സന്ദേശവുമായിട്ടാണ് ഈ വർഷത്തെ ദിനാചരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.