ചെങ്ങന്നൂർ: ഭീമൻ കാച്ചിൽ വിളയിച്ച് പോസ്റ്റൽ അസിസ്റ്റന്‍റ് തിരുവൻവണ്ടൂർ സുരേഷ് ഭവനിൽ ആർ. സുരേഷ്‌കുമാറാണ് കൃഷിയിടത്തിൽ നാൽപത്തിയഞ്ചര കി.ഗ്രാം തൂക്കമുള്ള കാച്ചിൽ വിളവെടുത്തത്. രാസവളത്തിൻെറ പ്രയോഗമില്ലാതെ കരിയിലച്ചാരവും ചാണകപ്പൊടിയും മാത്രമാണ് വളമായി നൽകിയത്. ഒറ്റക്ക് പറിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ജോലിക്കാരൻെറ സഹായംകൂടി തേടുകയായിരുന്നു. മഞ്ഞൾ, ഇഞ്ചി, ചേന എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വെണ്ട, വഴുതന, ചീര, തക്കാളി, മുളക്, പയർ, ക്വാളിഫ്ലവർ, കാബേജ് എന്നിവ ഗ്രോബാഗിൽ കൃഷി ചെയ്യുന്നുണ്ട്. കരിയിലയും മണ്ണും മണലും ചകിരിച്ചോറും ചേർത്ത ജൈവവള മിശ്രിതം ചേർത്താണ് കൃഷി ചെയ്യുന്നത്. തിരുവൻവണ്ടൂർ കൃഷി ഓഫിസ്, വെൺപാല കാർഷിക ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നാണ് വിത്തുകൾ വാങ്ങുന്നത്. കുറ്റൂർ സബ് പോസ്റ്റ് ഓഫിസിലാണ് ജോലി. ജോലി കഴിഞ്ഞ് എത്തിയാലുടൻ കൃഷി പരിപാലനത്തിനായി സമയം കണ്ടെത്തും. അവധി ദിവസങ്ങളിലും ഇതിനായി സമയം മാറ്റിവെക്കാറുണ്ട്. ഭാര്യ സ്മിതയും മക്കൾ കശ്യപ്, ശിവ കാർത്തിക് എന്നിവരും ഒപ്പം സഹായത്തിനുണ്ട്. ഭീമൻ കാച്ചിൽ കാണാൻ നിരവധി പേരാണ് വീട്ടിലെത്തുന്നത്. ഫോട്ടോ: _ തിരുവൻവണ്ടൂർ സുരേഷ് ഭവനിൽ ആർ. സുരേഷ് കുമാറിൻെറ കൃഷിയിടത്തിൽനിന്ന് ലഭിച്ച ഭീമൻ കാച്ചിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.