ആലപ്പുഴ: ലോക വനിത ദിനത്തിന്‍റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ ആലപ്പുഴയിൽ വനിതകളുടെ രാത്രി നടത്തം. ചൊവ്വാഴ്ച രാത്രി ഏഴുമുതൽ ആലപ്പുഴ ബീച്ചിൽ വിവിധ കലാപരിപാടികളോടെയാണ് പരിപാടികൾക്ക് തുടക്കം. രാത്രി 10ന് ബീച്ചിൽനിന്ന് കലക്ടറേറ്റ് വരെ വനിതകളുടെ രാത്രി നടത്തം ജില്ല കലക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം നിർവഹിക്കും. കലക്ടർക്കുപുറമെ, നഗരസഭ ചെയർപേഴ്സൻ സൗമ്യരാജിന്‍റെ നേതൃത്വത്തിൽ വനിത കൗൺസിലർമാരും നഗരസഭ സെക്രട്ടറി ബി. നീതുലാലിന്‍റെ നേതൃത്വത്തിൽ ജീവനക്കാരും എ.ഡി.എസ് പ്രവർത്തകരും ഹരിത കർമസേനാംഗങ്ങളും യുവജന-സാംസ്കാരിക-വിദ്യാർഥി സംഘടന പ്രതിനിധികളും പങ്കെടുക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയുക, പോരാട്ടങ്ങളിൽ സ്ത്രീകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക, സ്ത്രീ പീഡനക്കേസുകളില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുക, സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ആത്മാഭിമാനത്തോടെയുമുള്ള സ്ത്രീ ജീവിതം സാധ്യമാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ക്ക് കരുത്ത് പകരാനും പൊതുഇടങ്ങള്‍ ഓരോ സ്ത്രീയുടെയും കൂടിയാണെന്ന ബോധ്യം പകരാനുമാണ് രാത്രി നടത്തം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.