തുറവൂർ: കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന വിദ്യാർഥിയെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളിക്ക് ആദരം. കുത്തിയതോട് പഞ്ചായത്ത് 16ാം വാർഡ്, പള്ളിത്തോട് കടവുങ്കൾ വീട്ടിൽ സൈമണിനെയാണ് ആദരിച്ചത്. കഴിഞ്ഞ ഒന്നാം തീയതി പള്ളിത്തോട് സ്കൂളിന് പടിഞ്ഞാറ് കടലിൽ മൂന്നു കുട്ടികൾ കുളിക്കുന്നതിനിടെയാണ് ഒരാൾ മുങ്ങിത്താഴ്ന്നത്. കൂടെയുണ്ടായിരുന്ന കുട്ടികൾ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആ വഴി പോയ സൈമൺ കടലിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തി കരക്കെത്തിച്ചശേഷം പ്രഥമശുശ്രൂഷ നൽകി. സ്വന്തം ജീവൻ നോക്കാതെ വിദ്യാർഥിയുടെ രക്ഷകനായി മാറിയ സൈമണിനെ വിവിധ സംഘടനകൾ ആദരിച്ചു. പടം : സൈമണിനെ എ.ഐ.വൈ.എഫ് കോസ്റ്റൽ മേഖലയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.