മണ്ണഞ്ചേരി: ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരം പകർന്ന നാടിന്റെ ഗുരുനാഥൻ ഓർമയായി. യു.പി സ്കൂളായിരുന്ന മണ്ണഞ്ചേരി ഗവ.സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച കലവൂർ വിശ്വവിലാസത്തിൽ വി.എസ്. വിശ്വംഭരനാണ് (85) മരിച്ചത്. ഫിഷറീസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ച് വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ, കലവൂർ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഹെഡ്മാസ്റ്ററായിരുന്നു. ആര്യാട് നോർത്ത് യു.പി സ്കൂൾ, എസ്.എൽ പുരം സ്കൂൾ, മുഹമ്മദൻസ് ഹൈസ്കൂൾ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു. മണ്ണഞ്ചേരിയിലെ ആദ്യത്തെ ജനകീയ ഹെഡ്മാസ്റ്റർ ആയിരുന്നു വിശ്വംഭരൻ. കുട്ടികളുടെ മുഴുവൻ രക്ഷാകർത്താക്കളുമായി വലിയ ബന്ധം നിലനിർത്തിയിരുന്നു. സ്കൂൾ കെട്ടിട നിർമാണത്തിന് ഫണ്ട് കണ്ടെത്താൻ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണത്തിന് ഇറങ്ങി കെട്ടിടം പൂർത്തിയാക്കി. ശിഷ്യരും സഹപ്രവർത്തകരുമടക്കം വൻ ജനാവലി അന്ത്യോപചാരം അർപ്പിച്ചു. പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.