ദേവസ്വം ബോർഡിന് ധനസഹായം പ്രഖ്യാപിക്കണം

മാവേലിക്കര: യുവതി പ്രവേശനം, നിപ, മഹാമാരി എന്നിവ കാരണമുണ്ടായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സഹായം പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍ ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജി. ബൈജു അധ്യക്ഷത വഹിച്ചു. കെ.ആര്‍. മുരളീധരന്‍, കല്ലുമലരാജന്‍, ജി. ശശികുമാര്‍, നെയ്യാറ്റിന്‍കര പ്രവീണ്‍, തുറവൂര്‍ പ്രേമന്‍, വി. കൃഷ്ണകുമാര വാര്യര്‍, കണ്ടിയൂര്‍ മുരളി, സുനില്‍ ഓലകെട്ടി, ശ്രീജിത്ത് ചെറുവള്ളി, ലിജു കരുനാഗപ്പള്ളി, ശ്രീശങ്കര്‍, വിനീത് തെക്കേക്കര, ജയചന്ദ്രന്‍ മനായി എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കൗണ്‍സില്‍ യോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.