കലക്ടർ ഡോ. രേണുരാജ് ഇന്ന്​ ചുമതലയേൽക്കും

ആലപ്പുഴ: നിയുക്ത കലക്ടർ ഡോ. രേണുരാജ് വ്യാഴാഴ്ച ചുമതല ഏറ്റെടുക്കും. ഫെബ്രുവരി 28ന്​ വിരമിച്ച എ. അലക്സാണ്ടർക്ക്​ പകരമായാണ്​ എത്തുന്നത്​. നഗരകാര്യ ഡയറക്ടറായിരുന്നു. കലക്ടറായി ആദ്യ നിയമനമാണ്​. കുട്ടനാട് താലൂക്കിനോട്​ ചേർന്ന് കോട്ടയം ജില്ലയിലെ തുരുത്തി ഇത്തിത്താനമാണ്​ സ്വദേശം. കോട്ടയംപോലെതന്നെ അടുത്തറിയാവുന്ന സ്ഥലമായ ആലപ്പുഴയിലാണ് ആദ്യമായി ഇവർ കലക്ടറാകുന്നതെന്ന പ്രത്യേകതയുമുണ്ട്​. കോട്ടയം മെഡിക്കൽ കോളജിലാണ് പഠിച്ചത്​​. \B \B

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.