ചളി അടിഞ്ഞ് ബോട്ട്ജെട്ടികള്‍ നാശത്തിൻെറ വക്കിൽ കുട്ടനാട്: പമ്പാതീരത്തെ പൊതുകുളിക്കടവുകളും ബോട്ട്ജെട്ടികളും ചളി കയറി മൂടി ഉപയോഗിക്കാനാകാത്ത അവസ്ഥയിൽ. പ്രളയത്തിൽ ടൺകണക്കിന് എക്കലും മണലുമാണ് പമ്പയാറ്റിൽ കുമിഞ്ഞത്. വീയപുരത്തുനിന്ന് മാന്നാർവരെ ഏഴ് ബോട്ട്ജെട്ടിയും നൂറിലധികം പൊതുകടവുകളും എക്കലും ചളിയും കയറിമൂടി. ഒരു കാലത്ത് സജീവമായ കുളിക്കടവുകളായിരുന്നു ഇവ. ജെട്ടികൾ ഉപയോഗിക്കാതായതോടെ ഇവ വ്യക്തികൾ കൈക്കലാക്കി. ആലപ്പുഴയിൽനിന്ന് മാന്നാറിലേക്കുണ്ടായിരുന്ന ബോട്ട് സർവിസ് നിലച്ചതോടെയാണ് ഇവയുടെ പ്രാധാന്യം ഇല്ലാതായത്. പൊതുമരാമത്ത് വകുപ്പിൻെറ കീഴിലായിരുന്ന ഇവയുടെ സംരക്ഷണം പഞ്ചായത്തുകൾ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. വീയപൂരം, മാന്നാർ, നിരണം, കടപ്ര പഞ്ചായത്തുകളുടെ പരിധിയിലാണിവ. ബോട്ട്ജെട്ടികളോട് ചേർന്നുകിടക്കുന്ന പുറമ്പോക്ക് വസ്തുക്കള്‍ വ്യക്തികൾ കൈയേറുകയും ചെയ്തു. വീയപുരം ഇരതോട്, തേവേരി കറുകയിൽ, പുന്നമ്മൂട്ടിൽപടി, തേവേർക്കുഴി, ഇളമത, കൂര്യത്ത്കടവ് എന്നീ ജെട്ടികളാണ് വീയപുരം-മാന്നാർ ബോട്ട് സർവിസിനുള്ളത്. ഇവയുടെ സംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് പലതവണ നിവേദനം നൽകിയെങ്കിലും ഫലം കണ്ടില്ല. ജെട്ടികളിൽ പലതും കടത്തുകടവുകൾ കൂടിയാണ്. കാടുകയറിയതോടെ കടത്തുവള്ളങ്ങൾക്ക് കരയിലേക്ക് അടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. ഇരതോട്, കൂര്യത്ത്കടവ്, ഇളമത എന്നിവിടങ്ങളിലെ കടവുകൾ തകർച്ചയുടെ വക്കിലാണ്. APL BOATJETTY വീയപുരംകളപ്പുരക്കല്‍ ബോട്ട്ജെട്ടി ചളിനിറഞ്ഞ നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.