പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം

അമ്പലപ്പുഴ: പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ അമ്പലപ്പുഴ വടക്ക് യൂനിറ്റ് വാർഷിക സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്‍റ്​ കെ. ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ എച്ച്. സുബൈർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ്​ എ. അബ്ദുക്കുട്ടി, സെക്രട്ടറി സി.കെ. ശ്രീകുമാർ, ട്രഷറർ ടി.എം. മാത്തുക്കുട്ടി, ജോയന്‍റ്​ സെക്രട്ടറി എൻ. ചെല്ലപ്പൻ, ബ്ലോക്ക് സെക്രട്ടറി കെ.ജി. വേണുനാഥൻ, സംസ്ഥാന കൗൺസിൽ അംഗം വി. ശർമ, ഇ.വി. പീതാംബരൻ, സി. വിമലദേവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എച്ച്. സുബൈർ(പ്രസി), സി.കെ. ശ്രീകുമാർ (സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.