രക്ഷിതാക്കൾക്കായി മനശാസ്ത്രവിദഗ്​ധരുടെ ക്ലാസ്​ നാളെ മുതൽ

ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി‍ൻെറയും വനിത കമീഷ‍ൻെറയും ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ മനഃശാസ്ത്ര വിദഗ്ധർ ക്ലാസെടുക്കും. ജില്ലയിലെ തെ​രഞ്ഞെടുത്ത വിദ്യാലയങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക്​ വൈകീട്ട്​ ഏഴിന്​ 'സൈബർ സുരക്ഷ, മാനസിക ആരോഗ്യം-രക്ഷിതാക്കൾക്ക്, കുട്ടികളുടെ മാനസിക ആരോഗ്യത്തിൽ രക്ഷിതാവി‍ൻെറ പങ്ക് എന്നീ വിഷയത്തിൽ ഗൂഗിൾ പ്ലാറ്റ്​ഫോം വഴിയാണ്​ ക്ലാസ്​. വനിത കമീഷൻ അംഗം എം.എസ്. താര ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.വി. പ്രിയ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റർ എ.കെ. പ്രസന്നൻ എന്നിവർ പ​​​ങ്കെടുക്കും. വൈദ്യുതി മുടങ്ങും ആലപ്പുഴ: ടൗൺ സെക്​ഷൻ പരിധിയിൽ പാലാഴി, ബ്രണ്ടൻ, സെന്‍റ്​ ജോസഫ്​, പള്ളാത്തുരുത്തി ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽവരുന്ന സ്ഥലങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ ആറുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.