കരുതലിൻെറ 'നല്ല കുഞ്ഞുങ്ങളായി' വാട്സ്ആപ്പ് കൂട്ടായ്മ ചാരുംമൂട്: നിരാലംബരായ ഒരുകുടുംബത്തിന് വീട് നിർമിച്ചുനൽകി സംരക്ഷിക്കാൻ തയാറെടുക്കുകയാണ് പടനിലത്തെ 'നല്ല കുഞ്ഞുങ്ങൾ വാട്സ്ആപ്പ് കൂട്ടായ്മ'. നൂറനാട് പുലിമേൽ രാജുവില്ലയിൽ രതിയുടെ കുടുംബത്തിനാണ് തണലേകുന്നത്. കുടുംബത്തിൻെറ അത്താണിയായിരുന്ന ഭർത്താവ് സിജുവിനെ കോവിഡ് കവർന്നെടുത്തതോടെ തളർവാതം പിടിപെട്ട് കിടപ്പിലായ രതിയും രണ്ടു പെൺമക്കളും ബുദ്ധിമുട്ടിലായി. ഇവരുടെ ജീവിതം കേട്ടറിഞ്ഞ കൂട്ടായ്മ ഇവരെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ പുലിമേൽ റോഡരികിൽ അഞ്ചുസെന്‍റ് ഭൂമി വാങ്ങി നൽകി. ഇതിൻെറ ആധാരം കഴിഞ്ഞദിവസം ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ കൈമാറി. നൂറനാട് പടനിലം കേന്ദ്രമാക്കി നാലു വർഷം മുമ്പ് രൂപംകൊണ്ട വാട്സ്ആപ്പ് ഗ്രൂപ് ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. വിദേശത്തും നാട്ടിലും ജോലി ചെയ്യുന്ന 139 ചെറുപ്പക്കാരുടെ കൂട്ടായ്മയാണ്. നൂറനാട് സന്തോഷ്, ബിനോയ് ബേബി, സോപാനം ശ്രീകുമാർ, ബിജു, പ്രകാശ് ഗാനം, ഉണ്ണി എന്നിവരാണ് ഗ്രൂപ് നിയന്ത്രിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.