അരൂർ: മത്സ്യബന്ധന വള്ളങ്ങളുടെയും എൻജിനുകളുടെയും പരിശോധന നടപടികൾ ഫിഷറീസ് വകുപ്പ് നേതൃത്വത്തിൽ അന്ധകാരനഴിയിൽ നടന്നു. മണ്ണെണ്ണ പെർമിറ്റുമായി ബന്ധപ്പെട്ട് 125 വള്ളങ്ങളുടെയും എൻജിനുകളുടെയും വേരിഫിക്കേഷനാണ് നടന്നത്. നിലവിൽ രജിസ്ട്രേഷനുള്ള വള്ളങ്ങളും പെർമിറ്റുള്ള എൻജിനുകളും മത്സ്യത്തൊഴിലാളികൾ അന്ധകാരനഴിയിൽ കൊണ്ടുവന്നു. മൂന്നുവർഷം കൂടുമ്പോൾ നടക്കേണ്ട പരിശോധന നടപടികൾ ഇപ്പോൾ ആറു വർഷത്തിനുശേഷമാണ് നടന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഫിഷറീസ് ഡെപ്യൂട്ടി ഡയക്ടർ രമേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് നടപടികൾക്ക് നേതൃത്വം നല്കിയത്. ചിത്രം: അന്ധകാരനഴിയിൽ ഫിഷറീസ് ഉദ്യോഗസ്ഥർ എൻജിനുകൾ പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.