അമ്പലപ്പുഴ: മദ്യപിച്ച് ജോലിക്കെത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ നാട്ടുകാർ കൈയോടെ പൊക്കി. തകഴി ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ആര്യാട് ഗുരുപുരം കുന്നുങ്കൽ വീട്ടിൽ സുമൻ ജേക്കബിനെയാണ് (50) പിടികൂടിയത്. പൾസ് പോളിയോ വിതരണദിനമായ ഞായറാഴ്ച രാവിലെ വിവിധ ബൂത്തുകളിൽ മരുന്നു വിതരണത്തിന് ഇദ്ദേഹം മദ്യപിച്ചാണ് എത്തിയത്. ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് അമ്പലപ്പുഴ പൊലീസെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. കേസെടുത്ത ശേഷം ജാമ്യം നൽകി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.