അമ്പലപ്പുഴ: കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി നടത്തിവരുന്ന സത്യഗ്രഹ സമരഭാഗമായി തീരദേശ സാംസ്കാരിക സംഗമവും സംഗീത പരിപാടിയും നടത്തി. സാംസ്കാരികസംഗമം എ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. യുക്രെയ്നുമേൽ റഷ്യ നടത്തുന്ന യുദ്ധത്തിനെതിരെ പ്രമേയം അവതരിപ്പിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സമരസമിതി ചെയർമാൻ എസ്. സുരേഷ് കുമാർ അധ്യക്ഷതവഹിച്ചു. പ്രവീൺ കുമാർ യുദ്ധവിരുദ്ധ പ്രമേയം അവതരിപ്പിച്ചു. ഭദ്രൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. മൈന ഗോപിനാഥ്, കെ. ബിമൽജി, കെ.ജി. അനീഷ് കുമാർ, എം.സി. സുനിൽകുമാർ, പി. സന്തോഷ് കുമാർ, സുധി ലാൽ തൃക്കുന്നപ്പുഴ, കെ.സി. ശ്രീകുമാർ, കെ.ജെ. ഷീല, ആർ. അർജുനൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.