ചാരുംമൂട്: യാത്രക്കിടയിൽ നഷ്ടപ്പെട്ട സ്വർണാഭരണം ഉടമക്ക് തിരികെ നൽകി മെഡിക്കൽ സ്റ്റോർ ജീവനക്കാരി. നൂറനാട് മുതുകാട്ടുകര മംഗലത്ത് വിജയന്‍റെ കൈച്ചെയിനാണ് കളഞ്ഞുപോയത്. നൂറനാട് ജങ്ഷനിലെ ബിന്ദു മെഡിക്കൽ സ്റ്റോർ ജീവനക്കാരി മുതുകാട്ടുകര ശരത് ഭവനത്തിൽ രജനി ജോലി സ്ഥലത്തേക്ക് കാൽനടയായി പോകുന്നതിനിടയിലാണ് സ്വർണച്ചെയിൻ വഴിയിൽനിന്നും ലഭിച്ചത്. രജനി വിവരം മെഡിക്കൽ സ്റ്റോർ ഉടമയോട് പറയുകയും ഇരുവരും ചേർന്ന് ഇത് നൂറനാട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് വിജയൻ ഞായറാഴ്ച സ്റ്റേഷനിലെത്തി അടയാളങ്ങൾ ബോധ്യപ്പെടുത്തിയശേഷം സി.ഐ. വി.ആർ. ജഗദീഷിൽനിന്നും ഏറ്റുവാങ്ങി. കൈമാറ്റച്ചടങ്ങിൽ രജനിയും മെഡിക്കൽ സ്റ്റോർ ഉടമയും പങ്കെടുത്തു. photo: സി.ഐ. വി.ആർ. ജഗദീഷിൽനിന്നും സ്വർണച്ചെയിൻ ഉടമ വിജയൻ സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.