മണ്ണഞ്ചേരി: സി.പി.ഐ മണ്ണഞ്ചേരി മാർക്കറ്റ് ബ്രാഞ്ച് സമ്മേളനം ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. എ. ഷാജി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.ഡി. വേണു, ജോയന്‍റ് കൗൺസിൽ നേതാവ് എ.ടി. മുജീബ്, എൽ.സി സെക്രട്ടറി കെ.വി. സതീശൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി വാഹനങ്ങളിൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ച പഞ്ചായത്ത് അധികൃതരെ സമ്മേളനം അഭിനന്ദിച്ചു. കെ.എം. മാഹീൻകുട്ടി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.എം. മാഹീൻ (സെക്ര), എ. ഷാജി(അസി സെക്ര). പടം:സി.പി.ഐ മണ്ണഞ്ചേരി മാർക്കറ്റ് ബ്രാഞ്ച് സമ്മേളനം ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.