ആലപ്പുഴ: . നോർത്ത് പൊലീസ് സ്റ്റേഷന് സമീപത്തെ തടിക്കഷണങ്ങൾ തീപിടിച്ച് കത്തിനശിച്ചു. ഞായറാഴ്ച ഉച്ചക്ക് 2.50നാണ് സംഭവം. അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്. ശനിയാഴ്ച രാത്രി 9.20ന് വഴിച്ചേരി പഴവങ്ങാടി പള്ളിക്കുസമീപം കനാൽതീരത്തെ ഉണങ്ങിയ മരത്തടികൾക്കും പുല്ലിനും തീപിടിച്ചതാണ് രണ്ടാമത്തെ സംഭവം. ഇവിടെയും അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർ ആർ. ജയസിംഹൻ, എച്ച്. സതീശൻ, ഫയർ ഓഫിസർമാരായ ആർ. രാജേഷ്, ആർ. മഹേഷ്, കെ. സുധീർ, സാനീഷ് മോൻ, സി.പി. ഓമനക്കുട്ടൻ, എ. അമർജിത്ത്, എൻ.ആർ. ഷൈജു, ഷുഹൈബ്, പി. രതീഷ്, ജി. ഷൈജു, എസ്. കണ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. APL fire north station ആലപ്പുഴ നോർത്ത് സ്റ്റേഷനുസമീപം അഗ്നിരക്ഷാസേനാംഗങ്ങൾ തടിക്കഷണങ്ങളിൽ വെള്ളമൊഴിച്ച് തീകെടുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.