തുറവൂർ: ഗണിതം കളികളിലൂടെ പഠിക്കാനും കുട്ടികളിൽ താൽപര്യം വർധിപ്പിക്കാനും അധ്യാപകർക്ക് സമഗ്ര ശിക്ഷ കേരള തുറവൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ 'ഗണിതം വിജയം' ഏകദിന അധ്യാപക ശിൽപശാല നടത്തി. 11 ക്ലസ്റ്ററുകളിൽ 3, 4 ക്ലാസുകളിലെ ഗണിതാധ്യാപകർ പങ്കെടുത്തു. തുറവൂർ ബി.ആർ.സിയുടെ കീഴിലെ എല്ലാ സ്കൂളുകളിലും രക്ഷാകർതൃ ശിൽപശാലകൾ സംഘടിപ്പിക്കും. കുട്ടികൾക്ക് പഠനം എളുപ്പമാക്കാനും താൽപര്യം വർധിപ്പിക്കാനും ഗണിതകിറ്റുകൾ നൽകും. തൈക്കാട്ടൂശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ പ്രസന്നകുമാരി, ബി.പി.സി ശ്രീജ ശശിധരൻ, ആർ.പിമാരായ എൻ.എസ്. സതീഷ്, എം.വി. ഷീജ, ട്രെയിനർമാരായ ജെയ്സൺ പി., കെ.എസ്. ശ്രീദേവി എന്നിവർ പങ്കെടുത്തു. പടം : തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.