ചെങ്ങന്നൂർ: താലൂക്ക് എൻ.എസ് എസ് യൂനിയൻ മന്നത്ത് പത്മനാഭന്‍റെ ചരമവാർഷികദിനം ആചരിച്ചു. മന്നം സ്മാരക മന്ദിരത്തിൽ ആചാര്യപ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. ഭക്തി ഗാനാലാപനം, ഉപവാസം, സമൂഹ പ്രാർഥന എന്നിവ നടന്നു. യൂനിയൻ പ്രസിഡന്‍റ് പി.എൻ. സുകുമാരപ്പണിക്കർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂനിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ്, കെ.ബി. പ്രഭ, ടി.ഡി. ഗോപാലകൃഷ്ണൻ നായർ, വി.കെ. രാജേന്ദ്രൻ പിള്ള, കെ.ആർ. സജീവൻ, വി.കെ. രാധാകൃഷ്ണൻ നായർ, പ്രതിനിധി സഭാ അംഗങ്ങളായ ഉളനാട് ഹരികുമാർ, വി.കെ. ഗോപാലകൃഷ്ണ പണിക്കർ, ടി.പി. രാമാനുജൻ നായർ, പി.ജി. ശശീധരൻ പിള്ള, ശ്രീകുമാർ, ഹരികുമാർ വനിത യൂനിയൻ വൈസ് പ്രസിഡന്‍റ് സി. ദീപ്തി, സെക്രട്ടറി സുമ സുധാകരൻ, കമ്മിറ്റി അംഗങ്ങൾ, കോഓഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.