നിർധന കുടുംബത്തിന് സ്ഥലം നൽകിയ ഷുക്കൂറിനെ അനുമോദിച്ചു

അമ്പലപ്പുഴ: നിർധന കുടുംബത്തിന് സ്ഥലം നൽകിയ ഓട്ടോ ഡ്രൈവർ വൈ.എം.എ ഷുക്കൂറിനെ കൃപ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ ആദരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം വൈ.എം.എ. ഷുക്കുര്‍ ത‍ൻെറ 13 സെന്‍റില്‍നിന്നാണ് അയല്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന നിര്‍ധന കുടുംബത്തിന് മൂന്ന് സെന്‍റ്​ സ്ഥലം നൽകിയത്. അർബുദം ബാധിച്ച് വർഷങ്ങളോളം ചികിത്സ നടത്തി കിടപ്പാടം വിൽക്കേണ്ടിവന്ന വയോധികക്കും മകൾക്കുമാണ് സ്ഥലം നൽകിയത്. എച്ച്. സലാം എം.എൽ.എ ആദരം നിർവഹിച്ചു. കൃപ പ്രസിഡന്‍റ്​ ഹംസ എ. കുഴുവേലി അധ്യക്ഷത വഹിച്ചു. ഇബ്രാഹിംകുട്ടി വിളക്കേഴം, അനിൽ വെള്ളൂർ, പ്രദീപ് കൂട്ടാല, ദേവൻ പി. വണ്ടാനം എന്നിവര്‍ സംസാരിച്ചു. ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ആദരിച്ചു. പ്രസിഡന്‍റ്​ നിസാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ്​ പി.ജെ. മാത്യു ഉപഹാരം നൽകി ആദരിച്ചു. ചിത്രം... കൃപയുടെ ആഭിമുഖ്യത്തിൽ വൈ.എം.എ. ഷുക്കൂറിനെ എച്ച്. സലാം എം.എൽ.എ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.