അമ്പലപ്പുഴ: പൊളിച്ച റോഡുകളിലെ നിർമാണം പൂർത്തിയാക്കാത്തത് നാട്ടുകാരെ വലക്കുന്നു. പുന്നപ്ര തെക്ക് പഞ്ചായത്തിലെ 4, 6, 8 വാർഡുകളിലെ പാതകളാണ് പുനര്‍നിര്‍മാണത്തിനായി പൊളിച്ചിട്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നിത്. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടന്ന റോഡുകളിൽ പ്രദേശവാസികളുടെ നീണ്ട പരാതിയെ തുടർന്നാണ് പണി ആരംഭിച്ചത്. ഇപ്പോൾ ഇരുചക്ര വാഹനങ്ങളടക്കം കല്ലിൽ തട്ടി മറിയുന്നത് പതിവാണ്. റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ അടിയന്തരഘട്ടത്തിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോപോലും എത്താറില്ല. പരാതിപ്പെടുമ്പോൾ ഇടക്ക് കുറച്ച് ഗ്രാവൽ നിരത്തി വെള്ളമൊഴിച്ച് ഉറപ്പിച്ചശേഷം തൊഴിലാളികൾ പോയാൽ പിന്നെ ഒരു വിവരവുമില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം അറവുകാട് ദലിത് കോളനി റോഡ് കുത്തിപ്പൊളിച്ചപ്പോൾ സി.പി.എം മുൻബ്രാഞ്ച് സെക്രട്ടറി സാബുവിൻെറ നേതൃത്വത്തിൽ യന്ത്രം തടഞ്ഞിരുന്നു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു ജനത്തിന്റെ ആവശ്യം. തുടർന്ന് കരാറുകാരന്റെ ഉറപ്പിലാണ് റോഡ് പൊളി തുടങ്ങിയത്. അതേസമയം, ഉടൻ പണി ആരംഭിക്കുമെന്നാണ് കരാര്‍ ജീവനക്കാര്‍ പറയുന്നത്. ചിത്രം.. അറവുകാട്-ഗുരുപാദം റോഡ് പൊളിച്ചിട്ടിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.