അമ്പലപ്പുഴ: നീട്ടി വളർത്തിയ മുടി കാൻസർ രോഗികൾക്കായി മുറിച്ചുനൽകി സഹോദരങ്ങൾ. കളർകോട് യു.പി സ്കൂൾ വിദ്യാർഥികളും പുന്നപ്ര വടക്ക് പഞ്ചായത്ത് പേരൂർ കോളനിയിൽ അജിലാൽ - ശാലിനി ദമ്പതികളുടെ മക്കളുമായ അശ്വിൻലാൽ (13), അഭിനന്ദ് ലാൽ (9) എന്നിവരാണ് രണ്ടു വർഷത്തിലധികമായി നീട്ടി വളർത്തിയ മുടി മുറിച്ചത്. ഏഴിലും നാലിലും പഠിക്കുന്ന ഇവർ ടി.വി ചാനൽ പരിപാടിക്കിടെയാണ് മുടി മുറിച്ച് അർബുദ രോഗികൾക്ക് വിഗ് നിർമാണത്തിന് നൽകുന്നത് ശ്രദ്ധയിൽപ്പെട്ടത്. കോവിഡ് കാലത്ത് സ്കൂളിൽ പോകാൻ പറ്റാതായത് മുടി വളർത്തിന് സഹായമായതായി ഇരുവരും പറഞ്ഞു. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മിറാക്കിൾ ചാരിറ്റബിൾ സംഘടനയുടെ ഹെയർ ബാഗിലേക്കാണ് മുടി നൽകിയത്. ചിത്രം: മുറിച്ച മുടിയുമായി അശ്വിൻലാലും അഭിനന്ദ് ലാലും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.