വിദേശത്ത് ജോലി; ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

അരൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്​ നിരവധി പേരിൽനിന്ന്​ ലക്ഷങ്ങൾ വാങ്ങിയ കേസിൽ ഒളിവിൽ കഴിഞ്ഞ യുവതി പിടിയിൽ. മാവേലിക്കര കുറുത്തികാട് മറ്റത്തേത്ത് വീട്ടിൽ ലീന ഭവാനിയാണ്​ ( 43 ) അരൂർ പൊലീസിന്റെ പിടിയിലായത്. 2019ലാണ് കേസിനാസ്പദമായ സംഭവം. അരൂർ കെൽട്രോൺ കവലയിൽ അഡ്ലസ് എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തിയാണ് തട്ടിപ്പു നടത്തിയത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ട്. ചേർത്തല ഡിവൈ.എസ്​.പി ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും അരൂർ പൊലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ സെനി ഭാസ്ക്കർ, ജി. ശ്യാം, സിവിൽ പൊലീസ് ഓഫിസർ ടി.സി. ഉഷ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ചിത്രം ലീനാഭവാനി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.