അരൂർ: സി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങളിൽ സ്വന്തം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രമേയം. അരൂർ അമ്മനേഴം ബ്രാഞ്ച് സമ്മേളനം കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാർട്ടിക്കും കൂടി പങ്കാളിത്തമുള്ള സംസ്ഥാന ഭരണത്തിൻ കീഴിൽ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ നേതാക്കളെ വില്ലേജ് ഓഫിസിൽ മർദിക്കുന്നത് നാട്ടിൽ ചർച്ചയായിട്ടുണ്ട്. അരൂരിൽ നടന്ന നാല് ബ്രാഞ്ച് സമ്മേളനത്തിലും വില്ലേജ് ഓഫിസിലെ കെടുകാര്യസ്ഥതയും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ബ്രാഞ്ച് സമ്മേളനം അരൂർ മണ്ഡലം ജോയന്റ് സെക്രട്ടറി പി.സി. ജോയ് ഉദ്ഘാടനം ചെയ്തു. പി.ടി. ഷിജു അധ്യക്ഷത വഹിച്ചു. ഒ.കെ. മോഹനൻ, എം. പി. ബിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.