ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിലെ വനിത സെക്യൂരിറ്റി ജീവനക്കാർക്കെതിരെ പരാതി നൽകിയ 12കാരിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി നിർവാഹകസമിതി അംഗം ജോൺസൺ എബ്രഹാം മുഖ്യമന്ത്രി, ഡി.ജി.പി തുടങ്ങിയവർക്ക് കത്തും മനുഷ്യാവകാശ കമീഷനും വനിത കമീഷനും പരാതിയും നൽകി. പൊലീസ് നിസ്സാര കുറ്റം ചുമത്തിയാണ് മർദിച്ചവർക്കെതിരെ കേസെടുത്തതെന്ന് ജോൺസൺ എബ്രഹാം ആരോപിച്ചു. പെൺകുട്ടികളുടെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണിൽ ഒന്ന് താഴെയിട്ട് തല്ലിത്തകർക്കുകയും രണ്ടാമത്തേത് ബലമായി കൊണ്ടുപോവുകയും ചെയ്തു. ഓൺലൈൻ ക്ലാസിൽ പഠിക്കുന്നതിന് സ്കൂളിൽനിന്ന് ലഭിച്ച ഫോണുകളാണ് നഷ്ടപ്പെട്ടത്. ചികിത്സ ചെലവിന് കരുതിയിരുന്ന 15,000 രൂപയും സെക്യൂരിറ്റി ജീവനക്കാർ മർദിക്കുന്നതിനിടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.