അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു

മുഹമ്മ: ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ അര്യക്കര ഗുരുമന്ദിരത്തിന് വടക്കുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഗുരുമന്ദിരത്തിന് വടക്കുള്ള ഷാപ്പിനുമുന്നിലായിരുന്നു അപകടം. ആര്യക്കര സ്വദേശി പുഷ്പൻ ഷാപ്പിൽനിന്ന് റോഡിലേക്ക്​ നടക്കുമ്പോൾ വടക്കുനിന്ന് വന്ന ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക്​ യാത്രക്കാരനായ യുവാവും പുഷ്പനും റോഡിലേക്ക് തെറിച്ചുവീണു. ചലനമറ്റ് കിടന്ന ഇവരെ ഓടിക്കൂടിയവർ ആശുപത്രിയിൽ എത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.