മീഡിയവൺ നിരോധനം അപലപനീയം -കെ.പി.എ. മജീദ്

കായംകുളം: പത്രസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന രാജ്യത്തെ സാഹചര്യം അപകടകരമാണെന്ന് മുസ്‌ലിം ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. കായംകുളത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്തു പോലും ഉണ്ടാകാത്ത അനുഭവമാണിത്. നോട്ടീസ്​പോലും നൽകാതെ മീഡിയവൺ പൂട്ടിയത് അംഗീകരിക്കാനാവില്ല. പച്ചയായ രാഷ്ട്രീയം പറയുന്ന ഗവർണർ കേരളത്തിന് ആദ്യാനുഭവമാണ്. ആർ.എസ്.എസിനു വേണ്ടിയാണ് ഗവർണർ പ്രവർത്തിക്കുന്നത്. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുകളിക്കുകയാണ്. വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുഖ്യമന്ത്രി ഉറപ്പ് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.