വിഷുവിന്​ കൃഷിവകുപ്പ്​ പച്ചക്കറി വീട്ടിലെത്തും

ജില്ലയിൽ വിവിധ ബ്ലോക്കുകൾ വഴി 5.44 ലക്ഷം തൈകൾ വിതരണം ചെയ്യും ആലപ്പുഴ: വിഷുവിന് വിഷരഹിത പച്ചക്കറി കൃഷിവകുപ്പ്​ വീട്ടമ്മമാരുടെ കൈകളിൽ എത്തിക്കാൻ ജില്ലയിൽ വിപുലമായ പദ്ധതി. 2021-22 വർഷത്തെ പച്ചക്കറി വികസനപദ്ധതിയിൽപെടുത്തി 5.44 ലക്ഷം വേനൽക്കാല പച്ചക്കറി തൈകളാണ്​ വിതരണം ചെയ്യുന്നത്​. വെണ്ട, തക്കാളി, വഴുതന, പയർ, ചീര, കുമ്പളം, മുളക്, പാവൽ, പീച്ചിൽ, പടവലം, ചതുരപ്പയർ, കുക്കുമ്പർ, പച്ചമുളക് തുടങ്ങിയവരുടെ തൈകൾ 2.50 രൂപ നിരക്കിലാണ്​ നൽകുന്നത്​. ബ്ലോക്ക്​ അടിസ്ഥാനത്തിലാണ്​ വിതരണം. പാണാവള്ളി-10,000, കുത്തിയതോട്​-25,000, ചേർത്തല-2,25,000, ആലപ്പുഴ-15,000, അമ്പലപ്പുഴ-12,000, ഹരിപ്പാട്​-90,000, രാമങ്കരി-30,000, കായംകുളം-40,000, മാവേലിക്കര-25,000, ചാരുമൂട്​-25,000, ചെങ്ങന്നൂർ-47,000 എന്നിങ്ങനെയാണ്​ വിതരണം. ഇവ മാർച്ച്​ ആദ്യവാരം വിതരണം ചെയ്യാൻ നടപടി പുരോഗമിക്കുകയാണ്​. സൗജന്യമായി നൽകുന്ന തൈകൾ ഒന്നിന്​ 2.50 രൂപ നിരക്കിൽ 13.6 ലക്ഷമാണ്​ ചെലവ്​. ഇക്കുറി 945 ഹെക്ടറിലാണ്​ വേനൽക്കാല കൃഷി​. 8150 ടൺ വിളവാണ്​ പ്രതീക്ഷിക്കുന്നത്​. കഴിഞ്ഞ ഓണത്തിന്​ 1865 ഹെക്​ടറിലാണ്​ പച്ചക്കറി കൃഷിയിറക്കിയത്​. 28,000 മെട്രിക്​ടൺ ഉൽപാദനമുണ്ടായിരുന്നു. കനത്ത മഴയിലും കാലാവസ്ഥ വ്യതിയാനത്തിലും 350 ഹെക്ടറിലെ കൃഷി പൂർണമായും നശിച്ചു. അന്ന്​ 10രൂപ നിരക്കിൽ 40.5 ലക്ഷത്തിന്‍റെ പായ്ക്കറ്റ്​ വിത്തുകളാണ്​ സൗജന്യമായി നൽകിയത്​. മഴമാറി കാലാവസ്ഥ അനുകൂലമായ കഴിഞ്ഞ ഡിസംബറിൽ രണ്ടുരൂപ സൗജന്യനിരക്കിൽ 1,85,000 പായ്ക്കറ്റ്​ വിത്തുകൾ അധികമായി വിതരണം നടത്തി. ഇതിന്​ 15ലക്ഷം ചെലവായി. അന്യംനിന്നുപോയ പരമ്പരാഗത പച്ചക്കറി ഇനങ്ങളായ പച്ചച്ചീര, മൈസൂർചീര, സൈക്കിൾ ചീര, വെങ്ങേരി വഴുതന, ആനക്കൊമ്പൻ വെണ്ട, നിത്യവഴുതന, കഞ്ഞികുഴി പയർ തുടങ്ങിയവയുടെ സംരക്ഷണത്തിന്​ ജില്ലയിൽ ആറ്​ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്​. ഇതിനൊപ്പും സുഭിക്ഷകേരളം പദ്ധതിയി​​ൽപ്പെടുത്തി തരിശുഭൂമിയിലെ​ 77.5 ഹെക്ടറിലും പച്ചക്കറി കൃഷിയിറക്കിയിട്ടുണ്ട്​. കഴിഞ്ഞവർഷം അപ്രതീക്ഷിത മഴയിലും വേലിയേറ്റത്തിലും ജൈവപച്ചക്കറി ഉൽപാദനം 50 ശതമാനം കുറവായിരുന്നു. ഇതേതുടർന്ന് വേനൽക്കാല പച്ചക്കറി വിളവിറക്കുന്നതിൽനിന്ന് കർഷകർ പിൻവാങ്ങിയിരുന്നു. ഇതു​കൂടി ലക്ഷ്യമിട്ടാണ്​ പദ്ധതി തയാറാക്കിയത്​. Attn: ലോക്കൽ ലീഡ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.